ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിച്ച മറ്റൊരു മരുന്ന് കഴിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നിനു പകരം അമിതഡോക്‌സുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കൊടുത്തത്.