ഭുവനേശ്വറിലെ എയിംസില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 16 മാസം പ്രായമുള്ള മകന്റെ അവയവങ്ങള്‍ ദാനം ചെയ്തുകൊണ്ട് പിതാവ് മാതൃകയായി. 18 ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഞായറാഴ്ചയാണ് കരളും വൃക്കകളും പുറത്തെടുത്ത് രോഗികളിലേക്ക് മാറ്റിവച്ചത്.
കുട്ടിയുടെ കരള്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസിലേക്ക് (ഐഎല്‍ബിഎസ്) കൊണ്ടുപോയി, അവിടെ നിന്ന് ഒരു കുട്ടിയിലേക്ക് മാറ്റിവച്ചു. എയിംസ് ഭുവനേശ്വറിലെ ഒരു കൗമാരക്കാരനായ രോഗിക്കാണ് വൃക്കകള്‍ നല്‍കിയത്. എയിംസ് ഭുവനേശ്വരിലെ ഹോസ്റ്റല്‍ വാര്‍ഡനാണ് കുട്ടിയുടെ പിതാവ്.