സിനിമ നല്ലതാണെങ്കിൽ ആളുകൾ കയറും, മലൈക്കോട്ടെ വാലിബൻ സാമ്പത്തികമായി നഷ്ടമല്ലായിരുന്നുവെന്ന് ഷിബു ബേബി ജോൺ

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2025 (19:30 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമ സാമ്പത്തികമായി നഷ്ടമായിരുന്നില്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍. സാറ്റലൈറ്റും, മ്യൂസിക്കും അടക്കം വലിയ തുക ലഭിച്ചതിനാല്‍ സിനിമയ്ക്ക് നഷ്ടം വന്നില്ലെന്നാണ് ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 സിനിമ തിയേറ്ററില്‍ ഇറങ്ങി ആ 2 മണിക്കൂര്‍ സാധനം കൊള്ളാമെങ്കില്‍ ആളുകേറും. ഇല്ലെങ്കില്‍ ആളുവരില്ല. അതിന്മേല്‍ ചര്‍ച്ച ചെയ്തിട്ട് വല്ല കാര്യവുമുണ്ടോ? സിനിമാ മേഖലയിലെ പ്രതിസന്ധിയെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. വാലിബന്റെ രണ്ടാം ഭാഗം ചെയ്യുന്നത് ഇപ്പോള്‍ ആലോചനയിലില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍