മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. സയീദിന്റെ പാസ്റ്റിലേക്കും അയാളുടെ ലോകത്തേക്കും എമ്പുരാൻ പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുമെന്നാണ് കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററിനൊപ്പം പങ്കുവെച്ച വീഡിയോയിൽ പൃഥ്വിരാജ് പറയുന്നത്. മോഹൻലാലിന്റെ ജനറൽ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെ ആയിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചത്.
'ഗോൾഡ് ആൻഡ് ഡയമണ്ട് ട്രേഡ് കൺട്രോൾ ചെയ്യുന്ന ഇൻഫേമസ് നെക്സസ് ആയ ഖുറേഷി അബ്‌റാം എന്ന നെക്സസിന്റെ ഹിറ്റ് ഫോഴ്സ് നയിക്കുന്ന കമാൻഡോ ആയിട്ടാണ് നിങ്ങൾ ഒന്നാം ഭാഗത്തിൽ സയീദിനെ പരിചയപ്പെട്ടത്. എന്നാൽ ലൂസിഫർ ഫ്രാഞ്ചൈസിലെ എല്ലാ കഥാപാത്രങ്ങളെപ്പോലെയും, മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെ പോലെയും സയീദിനും ഒരു പാസ്റ്റുണ്ട്. അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്താണെന്നും ആ ലോകം എന്തായിരുന്നെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്‌റാം കടന്ന് വന്നതെന്നും നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും', പൃഥ്വിരാജ് പറഞ്ഞു.