മെയിൻ വില്ലൻ ഇവരാരുമല്ല, ഇനിയും സർപ്രൈസുകൾ ഇല്ലേ?' ചോദ്യവുമായി ആരാധകർ

നിഹാരിക കെ.എസ്

ബുധന്‍, 26 ഫെബ്രുവരി 2025 (08:59 IST)
മോഹൻലാൽ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന എമ്പുരാൻ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകൾ നിരവധി ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത്. ഇതുവരെ പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകളിൽ ആരാധകർ ഏറ്റവും അധികം കാത്തിരുന്ന ഒന്നായിരുന്നു ഇന്നലെ പുറത്തുവിട്ട മൂന്നാമത്തെ പോസ്റ്റർ. മൂന്നാമത്തെ കഥാപാത്രം പ്രധാന വില്ലൻ കഥാപാത്രങ്ങളിൽ ഒന്നാകും എന്നായിരുന്നു ഫാൻ തിയറികൾ. 
 
കൊറിയൻ താരം ഡോൺ ലീ മുതൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം റിക്ക് യൂണിന്റെ പേരുകൾ വരെ പറഞ്ഞു കേട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ എത്തിയത് വിജയ്, രജനികാന്ത് തുടങ്ങിയവരുടെ സിനിമകളിൽ ശ്രദ്ധേയമായ വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടൻ അഭിമന്യു സിംഗിന്റെ ക്യാരക്ടർ പോസ്റ്ററാണ് അനിയപ്രവർത്തകർ പുറത്തുവിട്ടത്. ബൽരാജ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.
 
ഈ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ചില ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ നീരസം പങ്കുവെക്കുന്നുണ്ട്. ഈ കഥാപാത്രമായിരിക്കുമോ പ്രധാന വില്ലൻ എന്നാണ് അവർ ചോദിക്കുന്നത്. അർജുൻ ദാസ് സിനിമയിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതുവരെ അർജുന്റെ ക്യാരക്ടർ പോസ്റ്റർ ഒന്നും പുറത്തുവന്നിട്ടില്ല. അതിനാൽ, എമ്പുരാനിൽ ചില സർപ്രൈസ് കഥാപാത്രങ്ങൾ ഉണ്ടാകുമെന്നുമാണ് മറ്റു ചില ആരാധകർ അഭിപ്രായപ്പെടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍