കൊച്ചി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളും മട്ടന്നൂര്‍, ആലപ്പുഴ, ഗുരുവായൂര്‍ മുനിസിപാലിറ്റികളുമാണ് ആദ്യ നൂറില്‍ ഇടംപിടിച്ചവ. റാങ്ക് ലിസ്റ്റില്‍ കൊച്ചി അമ്പതാം സ്ഥാനത്തും മട്ടന്നൂര്‍ 53 ലും തൃശൂര്‍ 58 ലും കോഴിക്കോട് 70 ലും ആണ്. ആലപ്പുഴ (80), ഗുരൂവായൂര്‍ (82), തിരുവനന്തപുരം (89), കൊല്ലം (93) എന്നിങ്ങനെയാണ് റാങ്ക് ലിസ്റ്റിലെ സ്ഥാനങ്ങള്‍. ഇവിടെയെല്ലാം എല്‍ഡിഎഫ് ഭരണസമിതികളാണ്. തുടര്‍ച്ചയായി എട്ടാം തവണയും ഇന്‍ഡോര്‍ പട്ടികയില്‍ ഒന്നാമതെത്തി.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭ അജൈവ മാലിന്യ ശേഖരണം, സംഭരണം, സംസ്‌കരണം എന്നിവയില്‍ 100 ശതമാനം കൈവരിച്ചതിന് പ്രത്യേക വിഭാഗത്തില്‍ പുരസ്‌കാരം നേടി. ഇതിനൊപ്പം ഗാര്‍ബേജ് ഫ്രീസിറ്റി നക്ഷത്ര പദവി നേടി സംസ്ഥാനത്തെ 23 നഗരസഭകള്‍ അഭിമാനമായിമാറി, സംസ്ഥാനത്തെ നഗരസഭകള്‍ക്ക് ആദ്യമായാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. ആലപ്പുഴ, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ നഗരസഭകള്‍ക്ക് ത്രിസ്റ്റാര്‍ റേറ്റിംഗും ലഭിച്ചു. തിരുവനന്തപുരം നഗരസഭയ്ക്ക് വാട്ടര്‍ പ്ലസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചു.