എല്‍ഡിഎഫില്‍ തുടരാന്‍ കേരള കോണ്‍ഗ്രസിന്റെ തീരുമാനം. മുന്നണി മാറ്റത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയിലില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. യുഡിഎഫ് നേതൃത്വവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകളെയും കേരള കോണ്‍ഗ്രസ് പൂര്‍ണമായി തള്ളി. അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ഇത് കേരള കോണ്‍ഗ്രസിനെ അപമാനിക്കാനാണെന്നും ജോസ് കെ.മാണി പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം കൃത്യമായി വിശകലനം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ഭരണമാറ്റത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള ഭരണവിരുദ്ധവികാരമില്ലെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. ഭരണത്തുടര്‍ച്ചയ്ക്കുള്ള അന്തരീക്ഷണമാണ് നിലവില്‍ ഉള്ളതെന്നും ഇപ്പോള്‍ മുന്നണി വിടുന്നതിനെ കുറിച്ച് ആലോചിക്കുക പോലും വേണ്ടെന്നാണ് കേരള കോണ്‍ഗ്രസില്‍ മിക്ക നേതാക്കളുടെയും നിലപാട്.