എമ്പുരാനിൽ ഗെയിം ഓഫ് ത്രോൺസ് താരം, ഖുറേഷി അബ്രാഹിമിനെ തേടി എം ഐ 6 ഏജൻ്റ്, ഇതാണോ രാജുവേട്ടാ കൊച്ചു ചിത്രമെന്ന് ആരാധകർ

അഭിറാം മനോഹർ

തിങ്കള്‍, 24 ഫെബ്രുവരി 2025 (13:49 IST)
മലയാള സിനിമ ഉറ്റുനോക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്‍ എന്ന സിനിമ. ആദ്യഭാഗമായ ലൂസിഫര്‍ വലിയ വിജയം നേടിയതിനാല്‍ തന്നെ എമ്പുരാനെ പറ്റി പ്രതീക്ഷകള്‍ ഏറെയാണ്. ആദ്യഭാഗത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന ഖുറേഷി എബ്രഹാമിന്റെ വിശ്വരൂപത്തെ പറ്റിയുള്ള സൂചനകള്‍ പൃഥ്വിരാജ് നല്‍കിയിരുന്നു. രണ്ടാം ഭാഗമായ എമ്പുരാന് അതിനാല്‍ തന്നെ പ്രേക്ഷകപ്രശംസ ഏറെയായിരുന്നു.
 
ചെറിയ സിനിമയായാണ് എമ്പുരാന്‍ വരുന്നതെന്ന് പൃഥ്വിരാജ് പലതവണ ആവര്‍ത്തിച്ചതാണെങ്കിലും ഇതുവരെ പുറത്തുവന്ന എമ്പുരാന്റെ കാസ്റ്റ് ഞെട്ടിക്കുന്നതാണ്. ഇതില്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന പരമ്പരയില്‍ ബ്രോണ്‍ എന്ന കഥാപാത്രമായെത്തി ആരാധകരെ ഞെട്ടിച്ച ജെറോം ഫ്‌ലിന്‍ എമ്പുരാനിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോറിസ് ഒലിവര്‍ എന്ന കഥാപാത്രമായാണ് സിനിമയില്‍ ജെറോം ഫ്‌ലിന്‍ എത്തുന്നത്.
 
 അതേസമയം ഇന്ന് പുറത്തുവന്ന ക്യാരക്ടര്‍ പോസ്റ്ററില്‍ ബ്രിട്ടീഷ് താരമായ ആന്‍ഡ്രിയ ടിവേഡാറിനെയാണ് എമ്പുരാന്‍ ടീം പരിചയപ്പെടുത്തിയിരിക്കുന്നത്. ഖുറേഷി എബ്രാഹാമിനെ തേടി നടക്കുന്ന മിഷേല്‍ മെനുഹിന്‍ എന്ന എം ഐ 6 ഓഫീസറായാണ് താരം എത്തുന്നത്. ഇതുവരെ വന്ന ക്യാരക്ടര്‍ പോസ്റ്ററില്‍ അധികവും പൃഥ്വിരാജ് കഥാപാത്രമായ സയ്യീദ് മസൂദിനെ ചുറ്റിപറ്റിയാണ്. അതിനാല്‍ തന്നെ സയ്യിദ് മസൂദ് എങ്ങനെ ഖുറേഷി എബ്രാഹിമിന്റെ വലം കയ്യായി മാറി എന്നതും ഖുറേഷി എബ്രഹാം ഗ്യാങ്ങും കബൂഗ ഗ്യാങ്ങും തമ്മിലുള്ള സംഘര്‍ഷങ്ങളും മറ്റുമാകും സിനിമ പറയുന്നത് എന്നാണ് ക്യാരക്ടര്‍ പോസ്റ്ററുകള്‍ നല്‍കുന്ന സൂചന.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍