Empuraan Movie: സ്റ്റീഫന്റെ കാർ നമ്പർ 666, ഖുറേഷിയുടേത് 999; എമ്പുരാന്റെ ബ്രില്യൻസുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

നിഹാരിക കെ.എസ്

ശനി, 22 ഫെബ്രുവരി 2025 (09:22 IST)
ബിഗ് ബജറ്റിലൊരുങ്ങുന്ന എമ്പുരാൻ ആണ് മലയാളത്തിലെ ഏറ്റവും ഹൈപ്പുള്ള സിനിമ. മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് ഇത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 
 
പതിവ് തെറ്റിക്കാതെ സിനിമയുടെ പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹെലികോപ്ടറില്‍ ബ്ലാക്ക് ആന്റ് ബ്ലാക്ക് ഔട്ട് ഫിറ്റില്‍, ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പില്‍ ഇരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് വൈറലായത്. ഈ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് ഖുറേഷി അബ്‌റാമിലേക്ക് മാറുമ്പോൾ കഥാപാത്രത്തിന് പൃഥ്വിരാജ് നൽകിയിരിക്കുന്ന വ്യത്യാസങ്ങളെ ചൂണ്ടികാട്ടുകയാണ് സോഷ്യൽ മീഡിയ. 
 
ലൂസിഫർ എന്ന സിനിമയുടെ ആദ്യ പോസ്റ്ററുകളിൽ ഒന്നിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി ഒരു ജീപ്പിൽ ഇരിക്കുന്നതായി കാണാം. ആ പോസ്റ്ററിൽ വെള്ള വസ്ത്രം ധരിച്ച് സ്റ്റീഫൻ ജീപ്പിൽ ഇരിക്കുമ്പോൾ എമ്പുരാന്റെ പുതിയ പോസ്റ്ററിൽ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളിൽ ഹെലികോപ്ടറിലാണ് ഖുറേഷി ഇരിക്കുന്നത്.
 
ഇതോടൊപ്പം, എമ്പുരാന്റെ ടീസറിൽ K 999 നമ്പർ പ്ലേറ്റുള്ള വാഹനം കാണിക്കുന്നുണ്ട്. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റാകട്ടെ KLT 666 എന്നാണ്. ഇങ്ങനെ നിരവധി ബ്രില്യൻസുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍