കുംഭമേളയിൽ പങ്കെടുത്ത് നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. പ്രയാഗ് രാജിൽ നിന്നുള്ള വീഡിയോ സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. വിവിഐപികൾക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്. ത്രിവേണി സംഗമസ്ഥാനത്ത് നിന്നുള്ള സുപ്രിയയുടെ വീഡിയോ ചർച്ചയായിരിക്കുകയാണ്. കുംഭമേളയ്ക്ക് സുപ്രിയ ഒറ്റയ്ക്കാണോ പോയതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
കേരളത്തിൽ നിന്ന് നിരവധി പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിൽ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത, കൃഷ്ണകുമാർ, സുരേഷ് കുമാർ തുടങ്ങിയ താരങ്ങൾ പ്രയാഗ് രാജിലെത്തി കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.