ലെഹങ്ക, വെഡിങ് ഗൗണ്‍, സാരി എന്നിങ്ങനെ മോഡേണ്‍, ട്രെഡിഷണല്‍ ഔട്ട്ഫിറ്റില്‍ 22 മത്സരാര്‍ഥികളും അണിനിരന്നു. ഇഹ ഡിസൈന്‍സ് ഉടമ നൂഹ സജീവും മിസ് സൗത്ത് ഇന്ത്യ മത്സരാര്‍ഥികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തി. അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗന്ദര്യ സങ്കല്‍പ്പമെന്ന ആശയം ആളുകളിലേക്ക് എത്തിക്കാന്‍ ഇത്തവണത്തെ മിസ് സൗത്ത് ഇന്ത്യ മത്സരംകൊണ്ട് സാധിക്കട്ടെയെന്ന് നൂഹ സജീവ് ആശംസിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് സൗന്ദര്യത്തിനു മാനദണ്ഡങ്ങള്‍ കല്‍പ്പിക്കാതെ മിസ് സൗത്ത് മത്സരം നടത്തുന്നതെന്നും അതില്‍ അഭിമാനമുണ്ടെന്നും മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍ ആയ അര്‍ച്ചന രവി പറഞ്ഞു. ആയിരത്തിലേറെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. അതില്‍ ട്രാന്‍സ് വുമണ്‍ മത്സരാര്‍ഥികളും ഉണ്ടായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് മിസ് സൗത്ത് ഇന്ത്യ 2025 നടത്താന്‍ തീരുമാനിച്ചതെന്നും ഈ ആശയത്തിനു വലിയ സ്വീകാര്യത ലഭിച്ചെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.