മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ മാർച്ച് 27 നാണ് റിലീസ് ആകുന്നത്. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. എമ്പുരാനിലെ കഥാപാത്രങ്ങളെ ഓരോ ദിവസവും ക്യാരക്റ്റർ പോസ്റ്ററുകളിലൂടെ പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. സിനിമയിലെ നടൻ സായ് കുമാറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു.
മഹേഷ വർമ്മ എന്ന കഥാപാത്രത്തെയാണ് ലൂസിഫറിൽ സായ് കുമാർ അവതരിപ്പിച്ചത്. ലൂസിഫറില്‍ അഭിനയിക്കാൻ ആദ്യം വിസമ്മതം പ്രകടിപ്പിച്ച സായ് കുമാറിനെ പൃഥ്വിരാജ് വിളിച്ച് കൺവിൻസ് ചെയ്താണ് അഭിനയിപ്പിച്ചത്. 'തന്റെ തന്ത അല്ല എന്റെ തന്ത' എന്ന് സ്റ്റീഫൻ നെടുമ്പള്ളി മാസ്സായി പറയുമ്പോൾ 'ആരാണ് സ്റ്റീഫന്റെ തന്ത' എന്ന് ചോദിച്ച് വായടപ്പിച്ച വര്‍മ സാറിന്റെ ഡയലോഗ് ലൂസിഫറിലെ ഹിറ്റ് സീനുകളിലൊന്നായിരുന്നു. റിലീസിന് ശേഷം ഏറെ ട്രോളുകളും ഈ ഓസ് ഡയലോഗിന് ലഭിച്ചിരുന്നു.