മലപ്പുറം: പന്ത്രണ്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ വിധിച്ചു. മലപ്പുറം പുള്ളിപ്പാടം സ്വദേശി ശരത് ചന്ദ്രനെ (44) ആണ് കോടതി ട്രിപ്പിൾ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്.
2015 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ശിക്ഷ കൂടാതെ പ്രതി 90,000 രൂപ പിഴയും അടയ്ക്കണം. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്