സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. മാര്‍ച്ച് 25 മുതല്‍ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട് ലെറ്റുകള്‍ കേന്ദ്രമാക്കിയാണ് റംസാന്‍ ഫെയറുകള്‍ പ്രവര്‍ത്തിക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേകം ഫെയറുകള്‍ സംഘടിപ്പിക്കും.
സബ്സിഡി/ നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ബിരിയാണി അരി, മസാലകള്‍ എന്നിവ പ്രത്യേക വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷു- ഈസ്റ്റര്‍ ഫെയറുകള്‍ ഏപ്രില്‍ 10 മുതല്‍ 19 വരെ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.