മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 മാര്‍ച്ച് 2025 (19:59 IST)
മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍, പ്രത്യേകിച്ച് ആനകളുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നൂതനവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു പരിഹാരമാണ് തേനീച്ചക്കൂട് വേലി. ആനകള്‍ ഈ പ്രദേശങ്ങള്‍ കയ്യേറുന്നത് തടയാന്‍ കൃഷിയിടങ്ങളിലോ മനുഷ്യവാസ കേന്ദ്രങ്ങളിലോ തന്ത്രപരമായി തേനീച്ചക്കൂടുകള്‍ സ്ഥാപിക്കുക എന്നതാണ് ഈ ആശയത്തിന്റെ ലക്ഷ്യം. ആനകള്‍ തേനീച്ചകളെ ഭയപ്പെടുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 
 
വയനാട് ജില്ലയിലെ കുറുവ ദ്വീപിനടുത്തായി സ്ഥാപിച്ച തേനീച്ചക്കൂട് വേലി ആ പ്രദേശത്തെ ആനകളുടെ കടന്നു കയറ്റത്തിന് കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. കൊച്ചി ആസ്ഥാനമായുള്ള Edible Forest എന്ന യുവാക്കളുടെ സംരഭം ആണ് ഈ പ്രദേശത്തു പദ്ധതി നടപ്പാക്കിയിട്ടുള്ളത്. തേനീച്ച കൂടുകളുടെ പരിപാലനവും തേനെടുക്കല്‍  പ്രക്രിയയും  ഈ പ്രദേശത്തെ ജനങ്ങളുടെ സഹായത്തോടെ ചെയ്തു വരുന്നു.ഏകദേശം 15 ഏക്കര്‍ വരുന്ന സ്ഥലത്തു കാട്ടാന ശല്യം ഇല്ലാതെ കൃഷി ചെയ്യാന്‍ സാധിക്കുന്നുണ്ട് എന്നത് ഈ പ്രദേശത്തെ ജനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍