കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി

സിആര്‍ രവിചന്ദ്രന്‍

ശനി, 22 മാര്‍ച്ച് 2025 (15:52 IST)
കോഴിക്കോട്: തന്നെയും മറ്റ് കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മയക്കുമരുന്നിന് അടിമയായ മകനെ അതു പോലീസില്‍ എല്‍പ്പിച്ചു. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ മിനി, മകന്‍ രാഹുലിന്റെ (26) തുടര്‍ച്ചയായ ഭീഷണിയെക്കുറിച്ച് പോലീസില്‍ അറിയിക്കുകയും വെള്ളിയാഴ്ച വീട്ടില്‍ നിന്ന് പോലീസ് അവനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് പതിവായി ഉപയോഗിച്ചതിനാല്‍ അവനെ തിരുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനാലാണ് അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതയായതെന്ന് അമ്മ പറഞ്ഞു. 
 
ഇയാള്‍ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സംസ്ഥാനത്തുടനീളമുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ പോക്‌സോ കുറ്റങ്ങള്‍, മയക്കുമരുന്ന് ഉപയോഗം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍