കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 മാര്‍ച്ച് 2025 (14:22 IST)
പാഴ്‌സലില്‍ കുറഞ്ഞ ഗ്രേവി നല്‍കിയതിന് മൂന്നംഗ സംഘം ഹോട്ടല്‍ ആക്രമിച്ചു. ഉടമയും ബന്ധുക്കളും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. ആലപ്പുഴ താമരക്കുളം സ്വദേശി മുഹമ്മദ് ഉവൈസ് (37), ജ്യേഷ്ഠന്‍ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചട്ടുകം കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ഉവൈസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 
 
ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെ സ്‌കൂട്ടറില്‍ എത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി എന്നിവ വാങ്ങിയിരുന്നു. 6:30 ഓടെ വീണ്ടും കടയില്‍ അതിക്രമിച്ചു കയറി പാഴ്‌സലില്‍ ഗ്രേവി  കുറഞ്ഞെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കായി നൂറനാട് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍