താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. പിന്നാലെ യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. താമരശേരി സ്വദേശി ഫായിസിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ ബഹളം വച്ചതിന് പിന്നാലെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി ഇയാള്‍ കൈയില്‍ കരുതിയിരുന്ന എംഡി എം എ വിഴുങ്ങിയതായാണ് സംശയിക്കുന്നത്.