മലപ്പുറം വളാഞ്ചേരിയിൽ ലഹരിസംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ, പടരാനിടയാക്കിയത് സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം

അഭിറാം മനോഹർ

വ്യാഴം, 27 മാര്‍ച്ച് 2025 (12:20 IST)
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലുള്ളവര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ 9 പേര്‍ക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ്ങിലാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. മലപ്പുറം ഡിഎംഒ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് ഇടയാക്കിയതെന്നാണ് നിഗമനം.
 
 ജനുവരിയില്‍ കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിങ്ങില്‍ വളാഞ്ചേരിയില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 9 പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഒരേ തരം സിറിഞ്ച് ഇവര്‍ ലഹരിക്ക് ഉപയോഗിച്ചതാണ് രോഗബാധയ്ക്ക് കാരണമായതെന്ന് ഡിഎംഒ പറയുന്നു. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്‌ക്രീനിങ്ങിലേക്ക് നീങ്ങുകയാണ് ആരോഗ്യവകുപ്പ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍