Actress Prarthana and Ansiya Marriage: 'ഇനി ഇത് ഹണിമൂൺ ഷൂട്ട് ആണെന്ന് പറയുമോ ആവോ': പൊണ്ടാട്ടിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് പ്രാർത്ഥന

നിഹാരിക കെ.എസ്

ബുധന്‍, 2 ജൂലൈ 2025 (10:22 IST)
പുതിയ തുടക്കം കുറിച്ചെന്ന് നടി പ്രാർത്ഥന. തന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം ചെയ്തുവെന്ന് അറിയിച്ചുകൊണ്ടുള്ള പ്രാർത്ഥനയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ. മോഡൽ ആൻസിയയെ വിവാഹം കഴിച്ചെന്ന് പ്രാർത്ഥന ആദ്യത്തെ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇത് ആരാധകർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prarthana KriShna N Nair (@_actress_prarthanakrishnanair_)

ഇതോടെ, വീഡിയോയുടെ പിന്നിലെ സത്യം വെളിപ്പെടുത്തി പ്രാർത്ഥന. ഇരുവരും ഒരുമിച്ച് വെള്ളത്തിൽ കളിക്കുന്നതിനിടെ വീഡിയോ ആണ് പുതിയത്. 'ഇനി ഇത് ഹണിമൂൺ ഷൂട്ട് ആണെന്ന് പറയുമോ ആവോ' എന്നാണ് പ്രാർത്ഥന ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ഇതോടെ ഇവർ വിവാഹിതരായതായി ആരാധകർ ഉറപ്പിച്ചു.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Prarthana KriShna N Nair (@_actress_prarthanakrishnanair_)

എന്റെ പൊണ്ടാട്ടി എന്ന് ക്യാപ്‌ഷൻ നൽകിയാണ് ആൻസിയ സന്തോഷം പങ്കുവച്ചത്. മോഡൽ കൂടിയായ ആൻസിയ മിസിസ് ഫാഷൻ ഐക്കൺ കൂടിയാണ്. താലി ചാർത്തിയും പരസ്പരം മാല അണിഞ്ഞും സീമന്ത രേഖയിൽ സിന്ദൂരം ചാർത്തിയും വിവാഹം നടന്നതെന്ന് കാണിക്കുന്ന വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Prarthana KriShna N Nair (@_actress_prarthanakrishnanair_)

എന്നാൽ ഷൂട്ടിന്റെ ഭാഗം ആണോ എന്ന് വ്യക്തമല്ല. അമ്പലനടയിൽ വച്ച് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രാർത്ഥനയും ആൻസിയും സോഷ്യൽ മീഡിയ വഴി പങ്കിട്ടിട്ടുണ്ട്. എന്തെങ്കിലും ഫോട്ടോ ഷൂട്ട് അതോ റീൽസ് ആണോ എന്നുള്ള ചോദ്യങ്ങൾക്ക് ഇത് കണ്ടിട്ട് എന്തുതോന്നുന്നു എന്ന മറുപടിയാണ് ആൻസിയ നൽകിയത്.
 
നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാണ് പ്രാർത്ഥന. മോഡലിംഗ് രംഗത്തുനിന്നുമാണ് പ്രാർത്ഥന അഭിനയ രംഗത്തേക്ക് എത്തിയത്. ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമായ പ്രാർത്ഥന സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയും ഏറെ നാളായി പ്രേക്ഷകര്ക്ക് പ്രിയങ്കരി ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍