വന്‍ വിജയമായ 'തുടരും' കണ്ട ശേഷം 'ലാലേട്ടാ ഇനി എനിക്കും കൂടി ഒരു അവസരം താ' എന്ന് ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ജൂഡിന്റെ ആഗ്രഹം പോലെ ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യാനുള്ള സാധ്യതകള്‍ തുറക്കപ്പെട്ടിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ഈ ചിത്രം നിര്‍മിക്കുകയെന്നാണ് വിവരം.
ശിവകാര്‍ത്തികേയന്‍, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ഒരു തമിഴ് സിനിമ ചെയ്യുന്നുണ്ട്. ഈ പ്രൊജക്ടിനു ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുകയെന്നാണ് വിവരം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയിലാണ് ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം' റിലീസിനൊരുങ്ങുകയാണ്.