നടൻ സുരേഷ് ഗോപിയുടെ 67-ാം പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസ അറിയിച്ചിരിക്കുന്നത്. നടൻമാരായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. 'ജന്മദിനാശംസകൾ പ്രിയപ്പെട്ട സുരേഷ്, ഒരു മികച്ച വർഷം നിങ്ങൾക്ക് ആശംസിക്കുന്നു'- എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഒരു പഴയകാല ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. 'ഒരുപാട് നന്ദി' എന്നാണ് മമ്മൂട്ടിയുടെ ആശംസയ്ക്ക് സുരേഷ് ഗോപി മറുപടിയായി കുറിച്ചിരിക്കുന്നത്. 'ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുരേഷ് എന്ന് മോഹൻലാലും ആശംസിച്ചു. ഊഷ്മളതയും സന്തോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.
കൂടാതെ മറ്റുള്ളവരിലേക്ക് നിങ്ങൾ കൊണ്ടുവരുന്ന ദയ, ശക്തി, പ്രകാശം എന്നിവ പ്രതിഫലിക്കുന്ന ഒരു വർഷവും നിങ്ങൾക്ക് ആശംസിക്കുന്നുവെന്നും'- മോഹൻലാൽ കുറിച്ചു. 'എന്റെ പ്രിയപ്പെട്ട ലാലിന് നന്ദി'- എന്ന് സുരേഷ് ഗോപിയും മറുപടി നൽകി.