ഇന്ത്യയിലെ ജീവിതത്തെക്കുറിച്ച് ഒരു അമേരിക്കൻ വനിത പങ്കുവച്ച സമൂഹമാദ്ധ്യമ പോസ്റ്റ് വൈറലാവുന്നു. കണ്ടന്റ് ക്രിയേറ്റർ ക്രിസ്റ്റൻ ഫിഷർ പങ്കുവച്ച പോസ്റ്റാണ് വൈറലാവുന്നത്. നാലുവർഷം മുൻപ് ക്രിസ്റ്റനും കുടുംബവും ഇന്ത്യയിലേയ്ക്ക് താമസം മാറിയിരുന്നു. ഇന്ത്യയിലെ അനുഭവം മികച്ചതായിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇത് ഇന്ത്യക്കാരെ ചൊടിപ്പിച്ചിരിക്കുകയാണ്.
'ഇന്ത്യയിൽ താമസിക്കുന്ന വിദേശിയെന്ന നിലയിൽ, ഒരു സ്ഥലവും മികച്ചതല്ല എന്ന് പറയാൻ എനിക്ക് മടിയില്ല. ഞാൻ ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇതൊരു മികച്ച രാജ്യമല്ല. ഞാൻ ഇഷ്ടപ്പെടാത്ത നിരവധി കുറവുകൾ ഇന്ത്യക്കുണ്ട്. ഞാൻ യുഎസ്‌എയെയും സ്‌നേഹിക്കുന്നു. എന്നാൽ എല്ലാവരും കരുതുന്നതുപോലെ അതും ഒരു മികച്ച രാജ്യമല്ല. നമ്മൾ പോകുന്ന ഇടങ്ങളിലെല്ലാം കുറവുകൾ ഉണ്ടാവും, എന്നാൽ അവയിലെല്ലാം നല്ലത് കാണാൻ ശ്രമിക്കണം. നെഗറ്റീവ് കാണാനാണോ പോസിറ്റീവ് വശങ്ങൾ കാണാനാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്?', എന്നായിരുന്നു ഇവരുടെ പോസ്റ്റ്.