റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

എ കെ ജെ അയ്യര്‍

ഞായര്‍, 27 ജൂലൈ 2025 (14:01 IST)
തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിലായി. കൊല്ലം മുഖത്തല സ്വദേശി രേഷ്മ എന്ന 23 കാരിയാണ് പേട്ട എസ്.എച്ച്.ഒ ശ്രീകുമാറിൻ്റെ നേതൃത്യത്തിലുള്ള പോലീസ് സംഘത്തിൻ്റെ പിടിയിലായത്.
 
ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മണക്കാട് സ്വദേശികളിൽ നിന്ന് രേഷ്മ നാലുലക്ഷം രൂപയാണ് തട്ടിയെടുത്തത്. റെയിൽവേ ഡിവിഷണൽ ഓഫീസിൽ ക്ലാർക്കാണെന്നു പരിചയപ്പെടുത്തുകയും റെയിൽവേയുടെ വ്യാജ ലെറ്റർ പാഡ്, സീൽ എന്നിവ നിർമ്മിച്ചുമായിരുന്നു തട്ടിപ്പ് . മണക്കാട് സ്വദേശി അനു, സഹോദരൻ അജിത് കുമാർ എന്നിവരിൽ നിന്നാണ് പണം വാങ്ങിയത്. ഒന്നേ മുക്കാൽ ലക്ഷം ബാങ്ക് വഴിയും ബാക്കി നേരിട്ടുമാണ് രേഷ്മ ഇവരിൽ നിന്നു വാങ്ങിയത്. തുടർന്ന് ഇവർക്ക് നിയമന കത്തു നൽകുകയും കൊച്ചു വേളി റെയിൽവേ സ്റ്റേഷനിൽ പോയി ജോലിക്ക് കയറാനും പറഞ്ഞു. 
 
 അവിടെ എത്തിയപ്പോഴാണ് ഇത് വ്യാജ അപ്പോയിൻ്റ്മെൻ്റ് ലെറ്റർ ആണെന്നു കണ്ടെത്തിയത്. ഈ സമയത്തു രേഷ്മ റെയിൽവേ സ്റ്റേഷൻ പരസരത്ത് എത്തിയിരുന്നു. പരാതിയെ തുടർന്ന് പോലീസ് രേഷ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍