എന്തുകൊണ്ടാണ് സുരേഷ് കുറുപ്പ് അത്തരമൊരു പരാമർശം നടത്തിയതെന്ന് അറിയില്ലെന്ന് ഡി കെ മുരളി എംഎൽഎയും പറഞ്ഞു. പാർട്ടി സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തയാളാണ്. അത്തരമൊരു പരാമർശം സമ്മേളനത്തിൽ ഉണ്ടായിട്ടില്ലെന്ന് ഡി കെ മുരളിയും പ്രതികരിച്ചു. സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നും ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്. സമ്മേളനത്തിൽ പങ്കെടുത്തയാളാണ് താനെന്നും അത്തരം പരാമർശം എവിടെയും കേട്ടിട്ടില്ലെന്നും എം സ്വരാജിനെ കരിവാരി തേക്കാനുളള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.