മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത്, പാർട്ടി സെക്രട്ടറിക്ക് പിണറായിയുടെ താക്കീത്

അഭിറാം മനോഹർ

തിങ്കള്‍, 23 ജൂണ്‍ 2025 (12:14 IST)
Pinarayi Vijayan - M V Govindan
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ താക്കീത് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുതെന്നും തെരെഞ്ഞെടുപ്പ് കാലത്ത് ഒരോ വാക്കും സൂക്ഷിച്ച് വേണം ഉപയോഗിക്കാനെന്നും പിണറായി വിജയന്‍ പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് എം വി ഗോവിന്ദന്റെ പേരെടുത്ത് പറയാതെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം.
 
എന്തും വിളിച്ചുപറയുന്നത് നേതാക്കള്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്. തിരെഞ്ഞെടുപ്പിലെ തോല്‍വിയോ ജയമോ പ്രശ്‌നമുള്ള കാര്യമല്ല. പാര്‍ട്ടി നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എം വി ഗോവിന്ദനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിലമ്പൂര്‍ വോട്ടെടുപ്പിന് മുന്‍പായി അടിയന്തിരാവസ്ഥ കഴിഞ്ഞഘട്ടത്തില്‍ ആര്‍എസ്എസുമായി സഹകരിച്ചെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതില്‍ വ്യക്തത വരുത്തി പിന്നീട് എം വി ഗോവിന്ദന്‍ രംഗത്ത് വന്നിരുന്നു. എം വി ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍