2025ല്‍ തെന്നിന്ത്യയില്‍ നിന്ന് പ്രദര്‍ശനത്തിനെത്തിയവയില്‍ ഓപ്പണിംഗ് കളക്ഷനില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ള സിനിമകളുടെ ലിസ്റ്റ് പുറത്ത്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഈ വർഷം ഒരു മലയാള നടൻ ഇടംപിടിച്ചിട്ടുണ്ട്. മോഹൻലാൽ ആണത്. രണ്ടാം സ്ഥാനമാണ് മോഹൻലാൽ സ്വത്തമാക്കിയത്. എമ്പുരാൻ ആണ് ഈ നേട്ടത്തിന് മോഹൻലാലിനെ അർഹനാക്കിയത്.
തെന്നിന്ത്യയില്‍ നിന്ന് 2025ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളില്‍ ഓപ്പണിംഗ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ഒരു പരാജയ ചിത്രമാണ്. രാം ചരണ്‍- ഷങ്കര്‍ കൂട്ടുകെട്ടിന്റെ ചിത്രമായ ഗെയിം ചേഞ്ചറാണ് ഒന്നാം സ്ഥാനത്ത്. ചിത്രം 80.60 കോടി രൂപയാണ് ഓപ്പണിംഗില്‍ നേടിയത് എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമതുള്ള മോഹൻലാലിന്റെ എമ്പുരാനാകട്ടെ 68.20 കോടി രൂപയാണ് ഓപ്പണിംഗില്‍ നേടിയത്.
ലിസ്റ്റ് ഇങ്ങനെ: 1. ഗെയിം ചേഞ്ചര്‍ (രാം ചരണ്‍) - 80.60 കോടി 2. എമ്പുരാൻ (മോഹൻലാല്‍)- 68.20 കോടി 3. ഹരി ഹര വീര മല്ലു (പവൻ കല്യാണ്‍)- 62.55 കോടി 4. ഗുഡ് ബാഡ് അഗ്ലി (അജിത്ത് കുമാര്‍)- 52 കോടി 5. വിഡാമുയര്‍ച്ചി (അജിത്ത് കുമാര്‍)- 48.15 കോടി 6. ഡാകു മഹാരാജ് (നന്ദമുരി ബാലകൃഷ്‍ണ)- 39.60 കോടി 7. തഗ് ലൈഫ് (കമല്‍ഹാസൻ)- 38.85 കോടി 8. ഹിറ്റ് 3 (നാനി) - 35.80 കോടി 9. റെട്രോ (സൂര്യ)- 31 45 കോടി 10 സംങ്ക്രാന്തി വസ്‍തുനം (വെങ്കടേഷ്)- 31.35 കോടി