'കേരളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒരുപാട് ഒരുപാട് കാഴ്ചക്കാരുണ്ട്. ബിഗ് ബോസ് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. പുതിയ മത്സരാർത്ഥികൾ എല്ലാവരും നന്നായി പെർഫോം ചെയ്യുക. ഇതൊരു ഗെയിം ആണല്ലോ. ആ രീതിയിൽ തന്നെ കണ്ട് മുന്നോട്ട് പോകണം. വ്യക്തിപരമായി വലിയ തയ്യാറെടുപ്പുകളൊന്നും ഇല്ലാതെയാണ് ഞാൻ ബിഗ് ബോസിൽ പോയത്.
പക്ഷേ തയ്യാറെടുപ്പുകളോടെ വരുന്ന ആളുകളും ഉണ്ട്. തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ പോയി എക്സ്പീരിയൻസ് ചെയ്യണമെന്നാണെങ്കിൽ അങ്ങനെ പോകാം. അല്ലെങ്കിൽ പ്രിപ്പറേഷൻസ് എടുത്ത് 100 ദിവസം എങ്ങനെ നിൽക്കാം എന്ന് മനസിലാക്കി പോകാം. എനിക്ക് അറിയുന്ന ചിലരൊക്കെ ബിഗ് ബോസിൽ നിന്നും വിളി വന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ആരാണെന്നൊന്നും പറയുന്നില്ല. എങ്ങനെ ഉണ്ടായിരുന്നു എക്സ്പീരിയൻസ് എന്നൊക്കെ ചോദിച്ചിട്ടുണ്ട്.
എങ്ങനെ നിക്കണം എന്നൊക്കെ. ഞങ്ങളുടെ സീസൺ പോലെ ആകില്ലല്ലോ. എങ്ങനെയാണോ പുതിയ സീസൺ പോകുന്നത് ആ രീതിയ്ക്ക് അനുസരിച്ച് പോകുക എന്നെ ഞാൻ പറഞ്ഞിട്ടുള്ളൂ. ധ്യാൻ ചേട്ടൻ ബിഗ് ബോസിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എല്ലാ എപ്പിസോഡുകളും നല്ല അടിപൊളിയായിരിക്കും. ഫുൾ കോമഡി ആയിരിക്കും. 100 ദിവസം ധ്യാൻ ചേട്ടൻ ആ വീട്ടിൽ നിൽക്കുന്നതെന്ന് എനിക്കൊന്ന് അറിയണം. അലൻ ജോസ് പെരേര വരട്ടെ. ആറാട്ടണ്ണൻ വരട്ടെ. എന്റർടെയ്ൻമെന്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇവരൊക്കെ വന്നാൽ നടക്കും', ദിൽഷ പറഞ്ഞു.