ഇന്നായിരുന്നുവെങ്കിൽ 150 കോടി ഉറപ്പായും ലഭിക്കുമായിരുന്നു: ട്വിന്റി 20 യെ കുറിച്ച് ദിലീപ്

നിഹാരിക കെ.എസ്

ഞായര്‍, 6 ജൂലൈ 2025 (08:10 IST)
ദിലീപ് നിർമിച്ച് മലയാളത്തിലെ സൂപ്പർതാരങ്ങളെല്ലാം അണിനിരന്ന സിനിമയാണ് ട്വന്റി 20. മലയാളത്തിൽ വലിയ ഓളമായിരുന്നു ആ സിനിമ ഉണ്ടാക്കിയത്. ചിത്രം ബ്ലോക്ബസ്റ്റർ ആയിരുന്നു. റിലീസ് ആയ സമയം സിനിമ 10 കോടിയിലധികം കലക്ഷനാണ് അന്ന് നേടിയത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, ​ദിലീപ്, ജയറാം ഉൾപ്പെടെയുളള സൂപ്പർതാരങ്ങളെല്ലാം സിനിമയിൽ പ്രധാന റോളുകളിലെത്തി. 
 
ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം നിർമ്മിച്ചത് ദിലീപായിരുന്നു. ട്വന്റി 20 ഇന്നാണ് റിലീസ് ചെയ്തതെങ്കിൽ 150 കോടിയിൽ അധികം കലക്ഷൻ നേടുമായിരുന്നുവെന്ന് പറയുകയാണ് നടൻ ദീലിപ്. ഒടിടി പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ സംസാരിച്ചത്. 10 കോടിയിലധികം കളക്ഷൻ ലഭിക്കുന്ന ആദ്യ സിനിമയായിരുന്നു അതെന്നും ദിലീപ് ഓർത്തെടുത്തു.  
 
'ട്വന്റി 20 ഇന്നാണ് റിലീസ് ചെയ്തതെങ്കിൽ അത് 150 കോടിയിലധികം കലക്ഷൻ നേടുമായിരുന്നു. ടിക്കറ്റ് നിരക്കുകൾ 20-30 രൂപയായിരുന്ന കാലത്താണ് ഞങ്ങൾ ട്വന്റി 20 റിലീസ് ചെയ്തത്. എന്നിട്ടും 10 കോടിയിൽ‌ കൂടുതൽ കലക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി അത് മാറി. ഇപ്പോൾ ഒരു സിനിമ ഹിറ്റാകുമ്പോൾ കലക്ഷനും വളരെ വലുതായിരിക്കും. സിനിമ പരാജയപ്പെട്ടാൽ അത് എവിടെയുമില്ലാതെ അപ്രത്യക്ഷമാവുകയും ചെയ്യും. 
 
എന്നെ സംബന്ധിച്ചിടത്തോളം വലിയ സിനിമ ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. മറ്റുളളവർക്ക് അത് എളുപ്പമായിരിക്കും. വലിയ കാൻവാസിലുളള ഒരു സീരിയസ് സിനിമ ചെയ്യുമ്പോൾ അന്തിമഫലം എന്താണെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അല്ലെങ്കിൽ ഉളളടക്കം ശക്തമായിരിക്കണം. അതേസമയം ഒരു കുടുംബത്തേയും അവരുടെ വികാരങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമ എടുക്കുന്നതെങ്കിൽ അത് മലയാളി പ്രേക്ഷകരെ സ്വാധീനിക്കാൻ വളരെ കൂടുതലാണ്', ദിലീപ് കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍