നിലനിന്നത് നാലര പതിറ്റാണ്ട്; സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ജൂലൈ 2025 (13:24 IST)
നാലര പതിറ്റാണ്ട് നിലനിന്ന സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വികസനത്തിലേക്കുള്ള വാതില്‍ തുറന്നെന്നാണ് ഉത്തരാവിനെ കുറിച്ച് സിറിയന്‍ ഭരണകൂടം പ്രതികരിച്ചത്. 
 
കൂടാതെ ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ട സഹായം നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.  തീരുമാനം സിറിയയെ സമാധാനത്തിന്റെ പാതിലേക്ക് നയിക്കുമെന്നും അമേരിക്ക പറഞ്ഞു. അതേസമയം ഇന്ത്യ -യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇന്തോ- പസഫിക് മേഖലകളില്‍ അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും ലെവിറ്റ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത സൗഹൃദം ഉണ്ടെന്നും അത് തുടരുമെന്നും അവര്‍ പറഞ്ഞു.
 
അമേരിക്ക ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് തങ്ങള്‍ ഇന്ത്യയുമായി വലിയ വ്യാപാരക്കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന സൂചന ട്രംപ് നല്‍കിയത്. നിലവില്‍ ചൈനയുമായി അമേരിക്ക കരാര്‍ ഒപ്പിട്ടു എന്നാണ് ട്രംപ് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍