കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും വിവാഹം. വിവാഹ ശേഷം വെെകാതെ ദിയ ഗർഭിണിയായി. പെട്ടെന്ന് അമ്മയാകണമെന്നത് ദിയയുടെ തീരുമാനമായിരുന്നു. വിവാഹിതയായി അമ്മയായി ജീവിക്കാണമെന്നാണ് താനെപ്പോഴും ആഗ്രഹിച്ചതെന്ന് ദിയ നേരത്തെ വ്യക്തമാക്കിയതാണ്. പ്രസവ കാലത്തും ബിസിനസും വ്ലോഗുമെല്ലാമായി ദിയ തിരക്കുകളിലായിരുന്നു.
ദിയയുടേത് സുഖ പ്രസവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് അമ്മ സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓസിയുടേതും (ദിയ) എന്നെ പോലെ സ്മൂത്തായ ഡെലിവറി ആയാൽ മതിയായിരുന്നു. എനിക്ക് റിക്കവറി വളരെ പെട്ടെന്നായിരുന്നു. പ്രെഗ്നൻസിയും ഡെലിവറിയും എനിക്ക് വലിയ ഇഷ്യൂ ആയിരുന്നില്ല. അവൾക്കും അങ്ങനെയായാൽ മതിയായിരുന്നെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്.