കൃഷ്ണ കുമാർ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി വരാൻ പോകുകയാണ്. ദിയയുടെ ഡെലിവറിക്കായി കാത്തിരിക്കുകയാണ് കുടുംബവും ആരാധകരും. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം താര കുടുംബം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കുഞ്ഞ് പിറക്കാനിരിക്കെ ദിയയുടെ അമ്മ സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മൂമ്മയാകുന്നെന്ന തോന്നൽ തനിക്കില്ലെന്ന് സിന്ധു പറയുന്നു.
അതേസമയം, അടുത്തിടെ ദിയ കൃഷ്ണയും ഇവരുടെ ബിസിബാസ് സംരംഭവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപ ദിയയുടെ മുൻ ജീവനക്കാർ തട്ടിയെടുത്ത സംഭവത്തിന്റെ ഞെട്ടലിലായിരുന്നു താരകുടുംബം. 69 ലക്ഷം രൂപയോളമാണ് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ക്യുആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റും ഇവർ കെെക്കലാക്കിയത്. ജീവനക്കാരികളെ ദിയയും കുടുംബവും ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലായത്.