യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് വിലയാകട്ടെ 3.48 ഡോളര്‍ താഴ്ന്ന് 65 ഡോളറുമായി. ജൂണ്‍ ഒമ്പതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവില്‍ അസംസ്‌കൃത എണ്ണവില. രാജ്യത്തെ എണ്ണ ഉത്പാദനത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്യുന്ന ഒപെകിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉത്പാദക രാജ്യമാണ് ഇറാന്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി പരന്നതോടെയാണ് വിലയില്‍ കുതിപ്പുണ്ടായത്.