Pinarayi Vijayan, Roshy Augustine and Jose K Mani
എല്‍ഡിഎഫില്‍ തുടരാന്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗത്തിന്റെ തീരുമാനം. മുന്നണി മാറ്റത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയിലില്ലെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി മുന്‍പുണ്ടായിരുന്ന ചില ഘടകകക്ഷികളോടു ചര്‍ച്ച നടത്തിയെന്ന യുഡിഎഫ് അവകാശവാദത്തിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്.