ഹോട്ടൽ മുറിയിൽ കമൽ ഹാസനൊപ്പം രേഖ, കൈയോടെ പിടിച്ചത് ആദ്യ ഭാര്യയായ വാണി ഗണപതി, തമിഴകത്ത് ചർച്ചയായ ഗോസിപ്പ്

അഭിറാം മനോഹർ

ഞായര്‍, 6 ജൂലൈ 2025 (14:15 IST)
Kamalhaasan- Vani ganapathi
സിനിമാജീവിതത്തിനൊപ്പം തന്നെ വിവാദങ്ങള്‍ നിറഞ്ഞതാണ് കമല്‍ ഹാസന്റെ വിവാഹബന്ധങ്ങളും പ്രണയബന്ധങ്ങളുമെല്ലാം. കരിയറിന്റെ മികച്ച സമയത്ത് തമിഴിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം വിജയങ്ങള്‍ തീര്‍ത്ത താരമായിരുന്നു കമല്‍ ഹാസന്‍. ഈ കാലയളവില്‍ ബോളിവുഡ് നടി രേഖയുമായി താരത്തിന് അവിഹിതബന്ധമുണ്ടെന്ന വാര്‍ത്തകള്‍ അന്നത്തെ മാധ്യമങ്ങളില്‍ വന്നിരുന്നു. ബോളിവുഡ് നടി രേഖയുടെ ഹോട്ടല്‍മുറിയില്‍ വെച്ച് കമല്‍ഹാസനെ ആദ്യഭാര്യയായ വാണിഗണപതി കൈയ്യോടെ പിടിച്ചെന്നും പിന്നീട് കമല്‍- വാണി ബന്ധം വിവാഹമോചനത്തിലേക്കെത്തിയതും ഇന്നും വാര്‍ത്തയാണ്.
 
യാഷ് ചോപ്രയുടെ സംവിധാനത്തില്‍ സില്‍സില എന്ന ഹിന്ദി സിനിമയില്‍ അഭിനയിക്കവെയാണ് മീണ്ടും കോകില എന്ന സിനിമയില്‍ ശ്രീദേവിക്കും കമല്‍ഹാസനുമൊപ്പം രേഖയും ജോയിന്‍ ചെയ്തത്. ഈ കാലയളവില്‍ കമലും രേഖയും തമ്മിലുള്ള ബന്ധം വളര്‍ന്നെന്നാണ് അന്നത്തെ സിനിമാകോളങ്ങളില്‍ വന്നിരുന്ന വാര്‍ത്ത. ഈസമയത്ത് (1979) ചെന്നൈ ചോള ഷെര്‍ട്ടന്‍ ഹോട്ടലില്‍ രാത്രിയില്‍ അപ്രതീക്ഷിതമായി വന്ന വാണി ഗണപതി കമല്‍ ഹാസനൊപ്പം രേഖയെ ഹോട്ടല്‍ മുറിയില്‍ കണ്ടെന്നുമാണ് റെഡിറ്റില്‍ ഒരു പഴയകാല സിനിമ ജേണലിസ്റ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
 ഈ സംഭവത്തിന് പിന്നാലെ സിനിമയില്‍ നിന്നും രേഖയെ ഒഴിവാക്കിയെന്നും പകരം ഉണ്ണിമേരി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മലയാളം നടി ദീപയെ പകരക്കാരിയാക്കി ആ സിനിമ പൂര്‍ത്തിയാക്കിയെന്നും ജേണലിസ്റ്റ് പറയുന്നു. എന്നാല്‍ ഈ സംഭവത്തെ പറ്റി രേഖയോ കമല്‍ഹാസനോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍