Meera Vasudevan: പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ബോളിവുഡിലും അഭിനയിച്ച താരമാണ് മീര. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിച്ചതോടെ മീര മലയാളികള്‍ക്കു കൂടുതല്‍ പ്രിയങ്കരിയായി.