ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആശിര്‍നന്ദയാണ് തിങ്കളാഴ്ച സ്‌കൂള്‍ വിട്ടുവന്നതിന് ശേഷം വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങിമരിച്ചത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിദ്യാര്‍ഥിനിയുടെ കുടുംബത്തിന്റെ ആരോപണം.കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പല്‍ ഒ പി ജോയ്‌സി, സെക്ഷന്‍ ഹെഡ് സ്റ്റെല്ല എന്നിവര്‍ക്കെതിരെയാണ് നാട്ടുക്കല്‍ പോലീസ് കേസെടുത്തു.