Kitchen Tips: അടുക്കളയിലെ പണി ഈസിയാക്കാൻ ഇതാ ചില മാർഗങ്ങൾ

നിഹാരിക കെ.എസ്

ശനി, 5 ജൂലൈ 2025 (14:14 IST)
അടുക്കള പണി അത്ര എളുപ്പമുള്ള കാര്യമല്ല. അടുക്കളയിലെ ഓരോ പണിക്കും അതാത് സമയം ആവശ്യമുണ്ട്. ഈ പണികളെല്ലാം കുറച്ചുകൂടി എളുപ്പത്തിൽ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരും കാണില്ല. പണി എളുപ്പമാക്കാൻ പല പൊടികൈകളും അമ്മമാർ പരീക്ഷിക്കാറുണ്ട്. പരമ്പരാഗത രീതിയിലുള്ള പാചക പൊടികൈകളും അല്ലാത്ത രീതികളുമൊക്കെ ഇപ്പോഴും പിന്തുടരുന്നവരുണ്ട്. ഇത്തരത്തിൽ അടുക്കള പണി എളുപ്പമാക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ നോക്കാം.
 
തണുപ്പ് കാലത്ത് ഈർപ്പം കൂടുതലായിരിക്കുമെന്ന് എല്ലാവർക്കുമറിയാം. അടുക്കളയിലെ ചെറിയ സുഗന്ധവ്യഞ്ജനങ്ങൾ ഇരിക്കുന്ന പാത്രങ്ങളിൽ വേണ്ട ശ്രദ്ധ നൽകിയില്ലെങ്കിൽ ഈർപ്പം താങ്ങി നിൽക്കും. പതുക്കെ പൂപ്പലായി മാറും. ഇത് മാറ്റാൻ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കുന്ന പാത്രത്തിൽ അൽപ്പം ഉപ്പിടുന്നത് നല്ലതാണ്. സോഡിയം ക്ലോറൈഡ് ഈർപ്പം ആഗിരണം ചെയ്യുകയും നിങ്ങളുടെ സുഗന്ധവ്യഞ്ജനങ്ങൾ നനയുന്നത് തടയുകയും ചെയ്യും.
 
മറ്റൊന്ന് കറിവെയ്ക്കാനോ കഴിക്കാനോ വേണ്ടി മുട്ട പുഴുങ്ങുമ്പോൾ പൊട്ടി പോകുന്നു എന്നതാണ്. മുട്ട പുഴുങ്ങുമ്പോൾ പൊട്ടി പോകുന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഇനി മുതൽ മുട്ട പുഴുങ്ങുമ്പോൾ അത് അൽപ്പം എണ്ണ ഒഴിച്ചാൽ മുട്ട പൊട്ടുന്നത് ഒഴിവാക്കാൻ സാധിക്കും.
 
നിങ്ങളുടെ ഉരുളക്കിഴങ്ങും ഉള്ളിയും പെട്ടെന്ന് കേടാകുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉരുളക്കിഴങ്ങും ഉള്ളിയും ഒരുമിച്ച് സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഇവ രണ്ടും ഈർപ്പവും വാതകവും പുറത്തുവിടുന്നവയാണ്. ഇത് അവയെ വേഗത്തിൽ നശിപ്പിക്കുന്നു, അതിനാൽ അവ പ്രത്യേകം സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
 
കറിവേപ്പില നാശമാകാതിരിക്കാൻ ഇതളായി എടുത്ത് ചെറിയൊരു കുപ്പിയിൽ അടച്ച് വെയ്ക്കുക.
 
ഉറുമ്പിന്റെ ശല്യമുണ്ടെങ്കിൽ മഞ്ഞപ്പൊടി വിതറിയാൽ മതി. 
 
പച്ചമുളകിന്റെ തണ്ട് കളഞ്ഞ് ചെറിയൊരു ബോക്സിൽ ഇദ്ദശേഷം ഫ്രിഡ്ജിൽ വെയ്കകാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍