കീടനാശിനികൾ കലർന്ന പച്ചക്കറികൾ കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

നിഹാരിക കെ.എസ്

ഞായര്‍, 29 ഡിസം‌ബര്‍ 2024 (12:52 IST)
ഇലക്കറികൾ പോഷകങ്ങളാൽ സമ്പന്നമാണ്. ഇലക്കറികൾ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.   എന്നാൽ അവയിൽ കീടനാശിനികൾ ചേർക്കാറുമുണ്ട്. ഫെന്തോയേറ്റ്, പ്രൊഫെനോഫോസ്, ക്ലോർപൈറിഫോസ്, അസെഫേറ്റ്, മോണോക്രോട്ടോഫോസ്, ഡിക്ലോർവോസ്, ക്വിനൽഫോസ് തുടങ്ങിയ കീടനാശിനികൾ ക്യാബേജിൽ ഉപയോ​ഗിച്ച് വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
 
കീടനാശിനികൾ തളിച്ച പച്ചക്കറികൾ കുറച്ചധികം നാൾ നിൽക്കുമെങ്കിലും അത് ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുക. ഓക്കാനം,  വയറുവേദന, കീടനാശിനി,  വയറിളക്കം തുടങ്ങിയവ കീടനാശിനികളുടെ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങളിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ തലവേദന, തലകറക്കം നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും ഇവ കാരണമാകുന്നു. 
 
കീടനാശിനി അവശിഷ്ടങ്ങൾ ശ്വസിക്കുന്നതിലൂടെ ശ്വാസതടസ്സം, ചുമ, ശ്വാസംമുട്ടൽ, ശ്വാസകോശത്തിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും അവ കാരണമാകും. കുട്ടികളിൽ കീടനാശിനി ശരീരത്തിലെത്തുന്നത് തലച്ച‍ോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. പ്രീ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ കീടനാശിനികളുടെ സമ്പർക്കം അർബുദസാധ്യത കൂട്ടുന്നതായി മറ്റൊരു അമേരിക്കൻ പഠനം പറയുന്നു. 
 
കീടനാശിനികൾ ഏറ്റവും കൂടുതലായി ഉപയോ​ഗിക്കുന്ന ഇലക്കറികളിൽ ഒന്നാണ് ചീര. ചീരയിൽ ഉപയോഗിക്കുന്ന കീടനാശിനികളിൽ ഓർഗാനോഫോസ്ഫേറ്റുകൾ ഉൾപ്പെടാം. തക്കാളിയിലും കീടനാശിനി ഉപയോഗിക്കാറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍