രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ മുന്നിൽ നിൽക്കുന്നവയാണ് ഇഞ്ചിയും വെളുത്തുള്ളിയും. ദഹനത്തെ സഹായിക്കുന്നതിലും ഇതിന് നല്ലൊരു പങ്കാണുള്ളത്. ഇഞ്ചിയും വെളുത്തുള്ളിയും സ്വാഭാവിക വേദനാസംഹാരിയായി നാം പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോഴുള്ള ഗുണം അറിയാമോ?
വെളുത്തുള്ളിയിലെ അല്ലിസിൻ അതിൻ്റെ പല ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്നു. വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.