നമ്മുടെ അടുക്കളയില്‍ സ്ഥിരം ഉണ്ടാകാറുള്ളതാണ് ഇഞ്ചി. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചി അതിന്റെ ഗുണങ്ങള്‍ അറിഞ്ഞ് കഴിക്കുന്നതാണ് ഉത്തമം. ദിവസവും രാവിലെ ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കും. 40 കലോറിയോളം കൊഴുപ്പാണ് വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ കുറയുന്നത്. ഒരു കഷ്ണം ഇഞ്ചിയിട്ട ചായ കുടിക്കുന്നത് ക്ഷീണം അകറ്റുന്നതിനും തുമ്മല്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കും.
കൂടാതെ മൂക്കടപ്പ്, തലകറക്കം, മാനസിക പിരിമുറുക്കം, മൈഗ്രേന്‍ എന്നിവയകറ്റാനും ഇഞ്ചി നല്ലൊരു പരിഹാര മാര്‍ഗമാണ്. ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസ്സം നീക്കുന്നു ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.