ഇറച്ചി വീട്ടിൽ തന്നെ പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം. വേഗത്തിൽ തന്നെ വെന്ത് കിട്ടാൻ ചില ടിപ്‌സ് ഉണ്ട്. മട്ടൻ പോലെയുള്ള ഇറച്ചി സാവധാനത്തിൽ വേവിച്ചാൽ മാത്രമാണ് നന്നായി വെന്ത് കിട്ടുക. പ്രത്യേകിച്ച് ഇത്തരത്തിൽ ഇറച്ചി വേവിച്ച് എടുക്കാൻ തന്നെ ധാരാളം ഗ്യാസും ചെലവാകും. ഇറച്ചി വേഗത്തിൽ വെന്ത് കിട്ടാൻ ചില ടിപ്സ് ഒക്കെയുണ്ട്.
മസാല ആദ്യം തന്നെ ഇറച്ചിയിൽ തേച്ച് പിടിപ്പിക്കുക. ഇറച്ചി വേവിക്കുന്നതിന് മുൻപ് നല്ലപോലെ മസാല തിരുമ്മി ഒരു അരമണിക്കൂർ വെയ്ക്കുന്നത് നല്ലതാണ്. ഇറച്ചി മസാല, തൈര്, അല്ലെങ്കിൽ നാരങ്ങ എന്നിവയിൽ ഏതെങ്കിലും ഒന്ന് തേച്ച് പിടിപ്പിച്ച് ഒരു അരമണിക്കൂർ നമ്മൾ നല്ലത് പോലെ തേച്ച് പിടിപ്പിച്ച് വെയ്ക്കുന്നത് കറി നല്ലപോലെ വെക്കാൻ സഹായിക്കും. മസാല ഇറച്ചിയിൽ പിടിക്കുകയും ചെയ്യും.
ഇറച്ചി വെക്കാൻ പപ്പായ പേസ്റ്റ് ചേർത്ത് പിടിപ്പിക്കുക. ഇറച്ചി നല്ല സോഫ്റ്റാകുന്നതിനും വേഗത്തിൽ വെന്ത് കിട്ടാനും കറിയ്ക്ക് നല്ല സ്വാദ് ലഭിക്കുന്നതിനും പണ്ട് കാലം മുതൽ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് പപ്പായ പേയ്സ്റ്റ്. ഈ പപ്പായ പേയ്സ്റ്റ് ഇറച്ചിയിൽ നല്ലപോലെ തേച്ച് പിടിപ്പിച്ച് കുറച്ച് നേരം വെക്കുക. അതിന് ശേഷം വേവിച്ച് എടുക്കുന്നത് ഇറച്ചി നല്ലപോലെ സോഫ്റ്റായി ഇരിക്കുന്നതിനും അതുപോലെ, ഇറച്ചി നല്ലപോലെ വെന്ത് നല്ല സ്വാദ് വർദ്ധിക്കാനും ഇത് സഹായിക്കും.