അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

നിഹാരിക കെ എസ്

തിങ്കള്‍, 11 നവം‌ബര്‍ 2024 (12:15 IST)
അടുക്കള കൈകാര്യം ചെയ്യുന്നവരുടെ ഏറ്റവും വലിയ ടെൻഷൻ ആണ് പാത്രങ്ങളിലെ കരിയും തുരുമ്പും. ദീർഘനാളായി അലമാരിയിൽ വെറുതെ ഇരിക്കുന്ന പാത്രങ്ങൾ എന്തെങ്കിലും വിശേഷം വരുമ്പോൾ എടുക്കുന്ന സമയത്താണ് തുരുമ്പ് പലരുടെയും ശ്രദ്ധയിൽപ്പെടുന്നത് ഇത് മാറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
 
* ഭക്ഷണം ഉണ്ടാക്കി കഴിയുമ്പോൾ തന്നെ പാത്രങ്ങൾ വൃത്തിയാക്കുക. 
 
* പാത്രങ്ങൾ സിങ്കിലിടുന്നത് തുരുമ്പുണ്ടാകാൻ കാരണമാകും
 
* പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കി വെച്ച ശേഷം കഴുകിയാലും മതി
 
* ഇരുമ്പ് പാത്രങ്ങൾ കഴുകിയ ഉണക്കിയ ശേഷം അൽപ്പം എണ്ണ പുരട്ടി വെയ്ക്കുക
 
* പാത്രങ്ങൾ അൽപ്പം വിനാഗിരിയിൽ കഴുകുക
 
* പാത്രം കഴുകുമ്പോൾ അൽപ്പം നാരങ്ങാവെള്ളം ഉപയോഗിക്കുക.
 
* പാത്രങ്ങൾ എപ്പോഴും ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍