ഈച്ച ശല്യം കാരണം ഇരിക്കപ്പൊറുതിയില്ലേ? പരിഹാരമുണ്ട്!

നിഹാരിക കെ എസ്

ശനി, 2 നവം‌ബര്‍ 2024 (13:20 IST)
ഡിപ്റ്റെറ എന്ന പ്രാണി ക്രമത്തിലുള്ള ഒരു തരം ഈച്ചയാണ് ഹൗസ്‌ഫ്ലൈസ്. ഈച്ച ശല്യം കാരണം പലപ്പോഴും നാം ബുദ്ധിമുട്ടാറുണ്ട്. ഭക്ഷണത്തിലും ഭക്ഷണസാധനങ്ങളിലുമൊക്കെ വന്നിരുന്ന് ഇവ നമുക്ക് തലവേദന തന്നെ ഉണ്ടാക്കും. മൃഗങ്ങളുടെ മലം, ചപ്പുചവറുകൾ, ചീഞ്ഞളിഞ്ഞ ജൈവവസ്തുക്കൾ എന്നിവയിലാണ് ഇവ മുട്ടയിടുന്നത്. ഈച്ച രോഗം പടർത്താനും കാരണമാകും.  
 
പല സന്ദർഭങ്ങളിലും ഈച്ച ശല്യം വെറും ശല്യം മാത്രമാണ്. എന്നിരുന്നാലും, വീട്ടീച്ചകൾക്ക് അവ കടിക്കുമ്പോൾ പടരുന്ന വൈറസുകളും ബാക്ടീരിയകളും വഹിക്കാൻ കഴിയും. ഭക്ഷ്യവിഷബാധ, കോളറ, ടൈഫോയ്ഡ് പനി, ക്ഷയരോഗം, കണ്ണിലെ അണുബാധ എന്നിവയ്‌ക്കെല്ലാം ഈച്ച ഒരു കാരണമാകാറുണ്ട്. കീടനാശിനികളില്ലാതെ സ്വാഭാവികമായി ഈച്ചകളെ ഒഴിവാക്കുന്നത് സാധ്യമാണ്. എങ്ങനെയെന്ന് നോക്കാം:
 
* പൂന്തോട്ടത്തിനകത്തും പുറത്തും ഔഷധസസ്യങ്ങളും പൂക്കളും നട്ടുപിടിപ്പിക്കാം. ബേസിൽ, ജമന്തി, ലാവെൻഡർ എന്നിവയ്‌ക്കെല്ലാം ഈച്ചയെ അകറ്റാൻ കഴിയും.
 
* വിനാഗിരിയും ഡിഷ് സോപ്പും നല്ലൊരു മാർഗമാണ്. വിനാഗിരിയും ഡിഷ് സോപ്പും ചേർന്ന മിശ്രിതം ഈച്ചകളെ ഓടിക്കും.  
 
* ഈച്ചകളെ തുരത്താൻ കുരുമുളക് സഹായിക്കും. ഇത് വെള്ളത്തിൽ കലക്കി വീടിനു ചുറ്റും തളിക്കുക. ഈച്ചകൾ അകത്തേക്ക് വരുന്നത് തടയാൻ ഇത് സഹായിക്കും.
 
* ഈച്ചകളെ കെണിയിൽ വീഴ്ത്തുന്നതിനായി അവയെ ആകർഷിക്കുന്ന ഭക്ഷണങ്ങളോ പാനീയങ്ങളോ ഉപയോഗിക്കാം. 
 
* തേൻ, വൈൻ, പഴങ്ങൾ എന്നിവ കെണിയായി ഉപയോഗിച്ച് ഈച്ചയെ കൊല്ലാം.
 
* സ്റ്റിക്കി പേപ്പറിൻ്റെ സ്ട്രിപ്പ് നല്ല മാർഗമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍