വീട് അലങ്കോലമായിട്ടാണോ കിടക്കുന്നത്? ഈ സാധനങ്ങൾ ഒഴിവാക്കിയാൽ മതി!

നിഹാരിക കെ എസ്

ശനി, 26 ഒക്‌ടോബര്‍ 2024 (16:26 IST)
കാലഹരണപ്പെട്ട മസാലകൾ, കറപിടിച്ച ലിനൻ, ആവശ്യമില്ലാത്ത എന്നാൽ കളയാൻ തോന്നാത്ത ബുക്കുകൾ എല്ലാം സ്ഥാനം മാറി കിടക്കുമ്പോൾ കൃത്യമായി അടുക്കി വെയ്ക്കാൻ സ്ഥലമില്ലാതെ ഇരിക്കുമ്പോൾ വീട് അലങ്കോലപ്പെട്ട കിടക്കുകയാണെന്ന് തോന്നും. ഉപയോഗികകാത്ത സാധനമാണെങ്കിൽ ഉടൻ തന്നെ ഒഴിവാക്കേണ്ടതാണ്. അതിനി, ബുക്കാണെങ്കിൽ പോലും. വൃത്തിയുള്ളതും മനോഹരവുമായ മുറികൾ ഉണ്ടാകാൻ  നമുക്ക് ആവശ്യമില്ലാത്ത ചിലതെല്ലാം ഒഴിവാക്കണം. അത് എന്തൊക്കെയെന്ന് നോക്കാം:
 
* ഡേറ്റ് കഴിഞ്ഞ മസാലകളും ഭക്ഷണവും
* വായിച്ച ബുക്കുകൾ ഒന്നുങ്കിൽ കളയുക അല്ലെങ്കിൽ ബുക്ക് ഷെൽഫിൽ വെയ്ക്കുക 
* പുനരുപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകൾ വാങ്ങുന്നത് നിർത്തുക
* ഒരിക്കലും ഇടാത്ത/ഇഷ്ടമില്ലാത്ത വസ്ത്രങ്ങൾ
* പഴയ തുണിത്തരങ്ങൾ, തൂവാലകൾ, തലയിണകൾ
* അപൂർണ്ണമായ കളിപ്പാട്ട സെറ്റുകളും ഗെയിമുകളും
* വിവിധ വയറുകളും ആവശ്യമില്ലാത്ത കയറുകളും
* പഴയ ഷൂസ്/ചെരുപ്പുകൾ 
* പ്ലാസ്റ്റിക് കണ്ടെയ്നറുകൾ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍