മദ്യം നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ?

നിഹാരിക കെ എസ്

ശനി, 26 ഒക്‌ടോബര്‍ 2024 (12:13 IST)
അമിതമായ മദ്യപാനം നിങ്ങളെ ഒന്നിലധികം രോഗാവസ്ഥയിലേക്ക് തള്ളിയിടും. ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകുന്ന കലോറികൾ മദ്യത്തിൽ ഉണ്ട്. അമിതമായ മദ്യപാനം മസ്തിഷ്ക ക്ഷതം, ഹൃദ്രോഗം, കരളിൻ്റെ സിറോസിസ്, ചിലതരം അർബുദങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം. മിതമായ മദ്യപാനം പോലും നിങ്ങളുടെ ശരീരത്തിൻ്റെ പ്രവർത്തന രീതിയെ മാറ്റുന്നു. മദ്യപാനം നിങ്ങളുടെ ശരീരത്തെയും വൈകാരിക ആരോഗ്യത്തെയും ബാധിക്കുമെന്ന് അറിഞ്ഞ് തന്നെയാകും എല്ലാവരും മദ്യപാനം തുടരുന്നത്.   
 
ഓക്സിഡേഷൻ എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ നിങ്ങളുടെ കരൾ വിഷാംശം ഇല്ലാതാക്കുകയും നിങ്ങളുടെ രക്തത്തിൽ നിന്ന് മദ്യം നീക്കം ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ കരൾ ആ പ്രക്രിയ പൂർത്തിയാക്കുമ്പോൾ, ആൽക്കഹോൾ വെള്ളവും കാർബൺ ഡൈ ഓക്സൈഡുമായി മാറുന്നു. എന്നാൽ, അമിത മദ്യപാനം ഈ പ്രോസസ്സിന് ബുദ്ധിമുട്ടാകുന്നു. വിഷ പദാർത്ഥങ്ങളുടെ ശേഖരണം നിങ്ങളുടെ കരളിനെ ബാധിക്കാൻ തുടങ്ങുന്നു. മദ്യം നിങ്ങളുടെ സിസ്റ്റത്തിൽ അടിഞ്ഞുകൂടുന്നത് തുടരുമ്പോൾ, അത് കോശങ്ങളെ നശിപ്പിക്കുകയും ഒടുവിൽ നിങ്ങളുടെ അവയവങ്ങളെ നശിപ്പിക്കുകയും ചെയ്യും. പ്രതിദിനം 1.5 മുതൽ 2 ഔൺസ് വരെ മദ്യം കുടിക്കുന്ന 90% ആളുകളിലും സ്റ്റീറ്റോട്ടിക് കരൾ രോഗം വികസിക്കുന്നു.  
 
ആൽക്കഹോൾ പൊതുവെ ശരീരഭാരം കൂട്ടുമെന്ന ധാരണയെ പിന്തുണയ്ക്കാൻ ധാരാളം ഗവേഷണങ്ങളുണ്ട്. അമിതമായ മദ്യപാനം നിങ്ങളുടെ ഹൃദയത്തിന് ഹാനികരമാണ്. വർദ്ധിച്ച ഹൃദയമിടിപ്പ്, രക്തസമ്മർദ്ദത്തിൽ സ്പൈക്കുകൾ, ക്രമരഹിതമായ ഹൃദയമിടിപ്പ്, കാർഡിയോമയോപ്പതി എന്നീ അവസ്ഥകൾക്ക് മദ്യപാനം കാരണമാകുന്നു. 
 
ഭക്ഷണം ദഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്ന അവയവമാണ് പാൻക്രിയാസ്. മദ്യപാനം നിങ്ങളുടെ പാൻക്രിയാസിൻ്റെ പ്രവർത്തനരീതിയെ മാറ്റുന്നു. ആൽക്കഹോൾ ഉപയോഗം പാൻക്രിസായിലെ ദ്രാവകങ്ങളെ കട്ടിയാക്കും, ആ ദ്രാവകങ്ങൾ പുറത്തേക്ക് ഒഴുകുന്ന നാളങ്ങൾ അടഞ്ഞേക്കാം. ഇത് മൂലം പാൻക്രിയാസിൻ്റെ വീക്കം അനുഭവപ്പെടും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍