മദ്യപാനികള്‍ക്ക് കൊതുകിന്റെ കടി കൂടുതല്‍ കിട്ടും!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (19:30 IST)
മഴക്കാലം കൊതുകിന്റെ കാലമാണ്. ചിലര്‍ക്ക് കൊതുകിന്റെ കടി കൂടുതല്‍ കിട്ടാറുണ്ട്. പെണ്‍കൊതുകുകളാണ് മുട്ടയുടെ നിര്‍മാണത്തിനുള്ള പ്രോട്ടീനുവേണ്ടി മനുഷ്യരക്തം കുടിക്കുന്നത്. കൂടുതല്‍ മെറ്റബോളിക് റേറ്റ് ഉള്ളവരിലും കാര്‍ബണ്‍ഡേ ഓക്‌സേഡ് കൂടുതല്‍ പുറന്തള്ളുന്നവര്‍ക്കും കൊതുകിന്റെ കടി കൂടുതല്‍ കിട്ടും. ഗര്‍ഭിണികളും പുറത്തു ജോലി ചെയ്യുന്നവരും ഇത്തരക്കാരാണ്. 
 
കൂടാതെ മദ്യപിക്കുന്നവര്‍ക്കും കൊതുകിന്റെ കടി കൂടുതല്‍ കിട്ടും. മദ്യം കൊതുകുകളെ ആകര്‍ഷിക്കും. അതുപോലെ വിയര്‍പ്പും കൊതുകുകളെ ആകര്‍ഷിക്കും. അമോണിയ, ലാക്ടിക് ആസിഡ് എന്നിവയെ കൊതുകുകള്‍ ആകര്‍ഷിക്കും. മഴക്കാലത്ത് കൊതുക് കടി കിട്ടാതിരിക്കാനും രോഗം വരാതിരിക്കാനും ശരിയായി ശരീരം മറച്ച് വസ്ത്രം ധരിക്കുന്നത് നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍