മദ്യപാനം ആരോഗ്യത്തിനു എത്ര ദോഷം ചെയ്യുമെന്ന് നമുക്കെല്ലാം അറിയാം. അതേസമയം മദ്യപിക്കുന്നതിനൊപ്പം ചില കാര്യങ്ങള്‍ ചെയ്യുന്നത് ദോഷം ഇരട്ടിയാക്കും. മദ്യപിക്കുന്നതിനൊപ്പം കഴിക്കുന്ന ഭക്ഷണ സാധനങ്ങളെ കുറിച്ച് പോലും കൃത്യമായ ധാരണ വേണം. ഫ്രൂട്ട്സ്, വെജിറ്റബിള്‍ സലാഡ് എന്നിവയാണ് എപ്പോഴും മദ്യപിക്കുന്നതിനൊപ്പം കഴിക്കാന്‍ നല്ലത്.