മുതിര്‍ന്നവര്‍ക്കുള്ള പോണ്‍ വീഡിയോകള്‍ കാണുന്നത് തലച്ചോറിന്റെ പ്രതിഫല സംവിധാനത്തെ അമിതമായി ഉത്തേജിപ്പിക്കുന്നു. പഞ്ചസാര, മയക്കുമരുന്ന്, ചൂതാട്ടം എന്നിവയാല്‍ ഉത്തേജിപ്പിക്കപ്പെടുന്ന അതേ ഉത്തേജനം തന്നെയാണ് ഇവിടേയും ഉണ്ടാകുന്നത്. കാലക്രമേണ തലച്ചോറ് കൂടുതല്‍ തീവ്രമായ ഉത്തേജനം ആഗ്രഹിക്കുന്നു. ഇത് ഉത്കണ്ഠ, വിഷാദം, ഒറ്റപ്പെടല്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.