ഇന്ത്യയില്‍ മദ്യത്തിന്റെ ഉപയോഗം വളരെ കൂടുതലാണ്. ശരാശരി ഒരാള്‍ 5.7 ലിറ്റര്‍ മദ്യം കുടിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മദ്യത്തിന്റെ വിലയില്‍ വലിയ വ്യത്യാസങ്ങളുണ്ട. ചില സംസ്ഥാനങ്ങളില്‍ മദ്യത്തിന്റെ വില വളരെ കൂടുതലാണ്. ചിലയിടത്ത് കുറവാണ്. ബസില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ബാഗില്‍ എത്ര ബോട്ടില്‍ മദ്യം കൊണ്ടുപോകാം എന്നതിന് നിയമമുണ്ട്. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ മദ്യം വില്‍ക്കുന്നതിനും കുടിക്കുന്നതിനും നിരോധനം ഉണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് രണ്ട് ലിറ്റര്‍ മദ്യം ബാഗില്‍ സൂക്ഷിക്കാന്‍ സാധിക്കും.